ചൂടും തണുപ്പും ..
കാതും കാഴ്ച്ചയും മൂക്കും രുചിയും മറന്നുപോയ എനിക്ക് ചൂടും തണുപ്പുമേ അറിയാന് കഴിയു എന്ന് പലകുറി ഞാന് നിന്നോട് പറഞ്ഞതാണ് .. എന്നിട്ടും നിന് റെ ചുടുകണ്ണീര് എന് റെ വിരല് ത്തുമ്പില് എത്തും മുന് പ് നീ തൂവാലയെടുത്ത് തുടച്ചുകളഞ്ഞു ..! ഇപ്പോള് .. മൂടല് മഞ്ഞു മാഞ്ഞു വെയില് ചൂട്കയറിയ ഈ പച്ചച്ച പകലിലും നീയെന്തേ തണുത്തിരിക്കുന്നതെന്ന് ഞാനിനി അത്ഭുതപ്പെടുകയല്ലാതെ എന്തു ചെയ്യാന് .. ???