Posts

ഇഷ്ടള്ളപ്പോ..

Image
ഒന്നു ഒതുങ്ങി ചിരിക്കെടീന്നു  ശാസിച്ച അമ്മയോട്  ഞാൻ ആ കുന്നിൻ ചോട്ടിലെ  ഗുൽമോഹർ മരമാണെന്നു പറഞ്ഞ്  അവൾ പൂത്തുലഞ്ഞ് ചിരിച്ചപ്പോൾ  ഉള്ളിൽ വസന്തകാലമായിരുന്നു.  ഓരോ വസന്തത്തിലും   അവൾ മേലാകെ പൂവണിഞ്ഞ്  നിറഞ്ഞു ചിരിച്ചു..    ഉള്ളിലെ വേനൽ കനത്തപ്പോൾ  ഇലയും പൂവും കുടഞ്ഞെറിഞ്ഞ്  ചില്ലകൾ ആകാശത്തോട്ടു ചൂണ്ടിയ  ഒറ്റമരം പോലെ  പ്രപഞ്ചത്തെ വെല്ലുവിളിച്ച്  അവൾ ഇടഞ്ഞുനിന്നു.  കുട്ടിക്കെന്തായിതെന്ന് കണ്ടവര്  മൂക്കത്ത് വിരൽ വച്ചു.   മഴ തിമർത്തപ്പൊഴൊക്കെയും  ഉള്ളിൽ തളിർത്ത ഓരോ ഇലയും  മഴത്തുള്ളികളിൽ കുതിർത്തെടുത്ത്  പ്രപഞ്ചത്തെ ഒന്നാകെ  അവൾ ആഞ്ഞു പ്രണയിച്ചു.  കണ്ടോരും കൂടെ നിന്നോരും ചോന്നു!  ഓൾക്ക് ഭ്രാന്തെന്ന് മാറി നിന്ന് നാണിച്ചു!   ഉള്ളിലെ മഴ തോരുമ്പോൾ  മരപെയ്ത്തു പോലവൾ വിഷാദിനിയായി.  കണ്ണിൽ നിറച്ച മഴയെ   കുടഞ്ഞ് മിഴിനീരാക്കി  ഒഴിഞ്ഞ ആകാശത്തു നോക്കി  തളർന്നിരുന്നു.  ൻ്റെ കുട്ടിക്കെന്തേ പറ്റീന്ന്  അമ്മ കൂടെ കരഞ്ഞു  മതിലപ്പുറത്തുനിന്ന് ആരൊക്കെയോ  ഉറക്കെ അന്തം വിട്ടു !   അവളുടെ വേനലും മഴയും വസന്തവും  ആർക്കും ദഹിക്കാതായപ്പോൾ  നിഴൽ മൂടിയ ഒരു വൈകുന്നേരം  അവൾ വീട്ടിൽ നിന്നൊഴുകി, തൊടിയിലൂടൊലിച്ച് പുഴയിലെത്തി

ഓർമ്മത്തെറ്റ്

Image
 

ചെമ്പകം

Image
 ഇന്നോളം പാടി തീർത്ത പാട്ടുകളും, തിരകൾ മയച്ചെടുത്ത ചിത്രങ്ങളും, കണ്ണടച്ചാൽ കേൾക്കുന്ന കുഴൽ നാദവും നനഞ്ഞ മഴയും..അണിഞ്ഞ സുറുമയും.. നിനക്കു വേണ്ടിയായിരുന്നു'വെന്ന്, തന്നോടും തമ്മിൽ തമ്മിലും വിശ്വസിപ്പിക്കുന്നിടത്തു വച്ച്..., പൂത്തു ജ്വലിച്ചു നിന്ന ഒരു പ്രണയ വൃക്ഷം, വെറും രണ്ടാളൊതുക്കത്തിൽ ചുരുങ്ങി, ചുവപ്പഴിച്ചൊതുങ്ങി, കൈക്കുമ്പിളിലേക്ക് മഴത്താരാട്ടിൽ ചിരിച്ചടർന്ന ഒരു ചെമ്പകപ്പൂവായി മാറുന്നു..!!🌼

പേര് ...

കവിത പിറന്നത് അവള്‍ അറിഞ്ഞതേയില്ല..!വയറു പിളര്‍ക്കുന്ന വേദനയില്‍ ഒന്ന് ഉറക്കെ കരഞ്ഞെന്നത് നേരാണ്..പൊക്കിള്‍കൊടി അറുത്ത് തന്നില്‍ നിന്നും അകറ്റുംപോള്‍ മനം നോന്തതും നേരാണ്...എന്നാലും കയ്യും കാലും മടക്കി കുഞ്ഞിത്തല നീട്ടി കവിത-കുഞ്ഞു ഭൂമിയിലീക്ക് ഒഴുകി വീണത്‌ അവള്‍ അറിഞ്ഞെയില്ലായിരുന്നു..ദിവസങ്ങളോളം പേനും ഉറുമ്പും അരിക്കാതെ തന്‍റെ നെഞ്ചോടു ചേര്‍ത്ത് കിടത്തിയപ്പോളും എന്തൊരു നീര്‍വൃതിയായിരുന്നു ..ഇപ്പോള്‍ അവള്‍ക്കൊരു പേരിടണമത്രെ...തന്നില്‍ നിന്ന് വന്നവള്‍ താനല്ലെന്ന് മാലോകരറിയാന്‍ ഒരു പേര്..!വലിച്ചെറിഞ്ഞ പോക്കിള്‍കൊടിയെടുത്തു ബന്ധിച്ചു അവളെ വീണ്ടും ഉള്ളിലേക്കിട്ടാലോ..?! ആരും അറിയേണ്ട ..താനായി തന്നിലിരുന്നു വളരട്ടെ...ആരും കാണേണ്ട..!!

അക്ഷര ഭൂപടം

അരികു മുറിഞ്ഞ് ചോര കിനിയുന്ന അക്ഷരങ്ങൾക്ക് , കണ്ണുനീർ വാർത്തു പുതച്ചു കിടക്കാനായിരുന്നു കടലാസു തിരഞ്ഞത്.. നിലാവു മറന്നു കറുത്ത രാവായിരുന്നു.. മഴക്കു മുന്നോടിയെന്നോതി ആഞ്ഞടിച്ച തണുത്തകാറ്റ് , ഈറനണിയിച്ചതാവണം.. അക്ഷരമഷി പടർന്നു പരന്ന് കടലാസിൽ ഒരു ഭൂപടം തീർത്തു.. കണ്ണീർക്കടലുകളും ,നീലിച്ച കരകളുമുള്ള ആരും യാത്രക്കെടുക്കാത്ത പുതിയ ഭൂപടം.. രാവിലെ..,അടക്കാൻ മറന്ന  ജനൽപ്പാളിയിലൂടെ കടലാസു ഭൂപടത്തിലേക്ക്  ഒളിനോട്ടമെറിഞ്ഞ കിളികൾ തമ്മിൽ പറഞ്ഞു. ഇതിൽ കരകളിൽ നിന്ന്  കടലിലേക്കുനീളുന്ന  നീർച്ചാലുകളായിരിക്കണം നാം പാടാൻ മറന്ന ഓരോ കദനവും..

ക്വാറെന്റെയ്ൻ

വെയിലോളം തെളിഞ്ഞിട്ടും മഴയോളം തുളുമ്പിയിട്ടും ബാക്കി വന്ന പകലിലാണ്, ഉള്ളിൽ ഹൃദയമിടിപ്പ് ചെന്നു മുട്ടാത്ത കോണിൽ പതുങ്ങിയിരിക്കുന്ന നിന്നെ കണ്ടത്.. തിരിച്ചുവിളിച്ചിട്ടും വരാതെ നീ നാളുകളോളം അവിടെ അടച്ചിരുന്നപ്പോൾ.. പകർന്നേകാൻ വൈറസില്ലെന്നുറപ്പിച്ച് അടുത്തു വിടരാനാവും എന്ന് കണ്ണു നിറച്ച്... മനസ്, ഒരു നിറഞ്ഞ ചിരി ചിരിച്ചെന്നു തോന്നുന്നു..!!

ചൂടും തണുപ്പും ..

കാതും കാഴ്ച്ചയും മൂക്കും രുചിയും മറന്നുപോയ എനിക്ക് ചൂടും തണുപ്പുമേ അറിയാന് ‍ കഴിയു എന്ന് പലകുറി ഞാന് ‍ നിന്നോട് പറഞ്ഞതാണ് .. എന്നിട്ടും നിന് ‍ റെ ചുടുകണ്ണീര് ‍ എന് ‍ റെ വിരല് ‍ ത്തുമ്പില് ‍ എത്തും മുന് ‍ പ് നീ തൂവാലയെടുത്ത് തുടച്ചുകളഞ്ഞു ..! ഇപ്പോള് ‍ .. മൂടല് ‍ മഞ്ഞു മാഞ്ഞു വെയില് ‍ ചൂട്കയറിയ ഈ പച്ചച്ച പകലിലും നീയെന്തേ തണുത്തിരിക്കുന്നതെന്ന് ഞാനിനി അത്ഭുതപ്പെടുകയല്ലാതെ എന്തു ചെയ്യാന് ‍.. ???