ക്വാറെന്റെയ്ൻ
വെയിലോളം തെളിഞ്ഞിട്ടും
മഴയോളം തുളുമ്പിയിട്ടും
ബാക്കി വന്ന പകലിലാണ്,
ഉള്ളിൽ
ഹൃദയമിടിപ്പ് ചെന്നു മുട്ടാത്ത കോണിൽ
പതുങ്ങിയിരിക്കുന്ന നിന്നെ കണ്ടത്..
തിരിച്ചുവിളിച്ചിട്ടും വരാതെ
നീ നാളുകളോളം
അവിടെ അടച്ചിരുന്നപ്പോൾ..
പകർന്നേകാൻ വൈറസില്ലെന്നുറപ്പിച്ച്
അടുത്തു വിടരാനാവും എന്ന്
കണ്ണു നിറച്ച്...
മനസ്, ഒരു നിറഞ്ഞ
ചിരി ചിരിച്ചെന്നു തോന്നുന്നു..!!
മഴയോളം തുളുമ്പിയിട്ടും
ബാക്കി വന്ന പകലിലാണ്,
ഉള്ളിൽ
ഹൃദയമിടിപ്പ് ചെന്നു മുട്ടാത്ത കോണിൽ
പതുങ്ങിയിരിക്കുന്ന നിന്നെ കണ്ടത്..
തിരിച്ചുവിളിച്ചിട്ടും വരാതെ
നീ നാളുകളോളം
അവിടെ അടച്ചിരുന്നപ്പോൾ..
പകർന്നേകാൻ വൈറസില്ലെന്നുറപ്പിച്ച്
അടുത്തു വിടരാനാവും എന്ന്
കണ്ണു നിറച്ച്...
മനസ്, ഒരു നിറഞ്ഞ
ചിരി ചിരിച്ചെന്നു തോന്നുന്നു..!!
Comments
Post a Comment