ചെമ്പകം



 ഇന്നോളം പാടി തീർത്ത പാട്ടുകളും,

തിരകൾ മയച്ചെടുത്ത ചിത്രങ്ങളും,

കണ്ണടച്ചാൽ കേൾക്കുന്ന കുഴൽ നാദവും

നനഞ്ഞ മഴയും..അണിഞ്ഞ സുറുമയും..

നിനക്കു വേണ്ടിയായിരുന്നു'വെന്ന്,

തന്നോടും തമ്മിൽ തമ്മിലും

വിശ്വസിപ്പിക്കുന്നിടത്തു വച്ച്...,

പൂത്തു ജ്വലിച്ചു നിന്ന ഒരു പ്രണയ വൃക്ഷം,

വെറും രണ്ടാളൊതുക്കത്തിൽ ചുരുങ്ങി,

ചുവപ്പഴിച്ചൊതുങ്ങി,

കൈക്കുമ്പിളിലേക്ക്

മഴത്താരാട്ടിൽ ചിരിച്ചടർന്ന

ഒരു ചെമ്പകപ്പൂവായി മാറുന്നു..!!🌼


Comments

Popular posts from this blog

അക്ഷര ഭൂപടം

പേര് ...