ഇഷ്ടള്ളപ്പോ..
ഒന്നു ഒതുങ്ങി ചിരിക്കെടീന്നുശാസിച്ച അമ്മയോട്ഞാൻ ആ കുന്നിൻ ചോട്ടിലെഗുൽമോഹർ മരമാണെന്നു പറഞ്ഞ്അവൾ പൂത്തുലഞ്ഞ് ചിരിച്ചപ്പോൾഉള്ളിൽ വസന്തകാലമായിരുന്നു.ഓരോ വസന്തത്തിലുംഅവൾ മേലാകെ പൂവണിഞ്ഞ്നിറഞ്ഞു ചിരിച്ചു..ഉള്ളിലെ വേനൽ കനത്തപ്പോൾഇലയും പൂവും കുടഞ്ഞെറിഞ്ഞ്ചില്ലകൾ ആകാശത്തോട്ടു ചൂണ്ടിയഒറ്റമരം പോലെപ്രപഞ്ചത്തെ വെല്ലുവിളിച്ച്അവൾ ഇടഞ്ഞുനിന്നു.കുട്ടിക്കെന്തായിതെന്ന് കണ്ടവര്മൂക്കത്ത് വിരൽ വച്ചു.മഴ തിമർത്തപ്പൊഴൊക്കെയുംഉള്ളിൽ തളിർത്ത ഓരോ ഇലയുംമഴത്തുള്ളികളിൽ കുതിർത്തെടുത്ത്പ്രപഞ്ചത്തെ ഒന്നാകെഅവൾ ആഞ്ഞു പ്രണയിച്ചു.കണ്ടോരും കൂടെ നിന്നോരും ചോന്നു!ഓൾക്ക് ഭ്രാന്തെന്ന് മാറി നിന്ന് നാണിച്ചു!ഉള്ളിലെ മഴ തോരുമ്പോൾമരപെയ്ത്തു പോലവൾ വിഷാദിനിയായി.കണ്ണിൽ നിറച്ച മഴയെകുടഞ്ഞ് മിഴിനീരാക്കിഒഴിഞ്ഞ ആകാശത്തു നോക്കിതളർന്നിരുന്നു.ൻ്റെ കുട്ടിക്കെന്തേ പറ്റീന്ന്അമ്മ കൂടെ കരഞ്ഞുമതിലപ്പുറത്തുനിന്ന് ആരൊക്കെയോഉറക്കെ അന്തം വിട്ടു !അവളുടെ വേനലും മഴയും വസന്തവുംആർക്കും ദഹിക്കാതായപ്പോൾനിഴൽ മൂടിയ ഒരു വൈകുന്നേരംഅവൾ വീട്ടിൽ നിന്നൊഴുകി,തൊടിയിലൂടൊലിച്ച് പുഴയിലെത്തിഒഴുകി ഒഴുകി ആ കുന്നിൻ ചോട്ടിലെത്തിവേരാഴ്ത്തി പടർന്ന് അവൾഞെളിഞ്ഞുയർന്ന്ചില്ലകൾ ആകാശം മുട്ടിച്ച്ഇലപ്പച്ച ചൂടി..തിരഞ്ഞിറങ്ങിയ കുട്ടീടെ അമ്മയോട്കുന്ന് വിളിച്ചു പറഞ്ഞു..ഓള് സ്വതന്ത്രയായി..ഇനി ഓൾക്ക് ഇഷ്ടള്ളപ്പോ പൂക്കാംഇഷ്ടള്ളപ്പോ പെയ്യാം..ഇഷ്ടള്ളപ്പോ............
Comments
Post a Comment