ഇപ്പോഴും....
ഇടവഴി തിരിഞ്ഞ് മറയും മുൻപ്, നീ എറിഞ്ഞുതന്ന കണ്ണിമാങ്ങ പെറുക്കിയെടുത്തപ്പോഴേക്കും, സന്ധ്യ കഴിഞ്ഞിരുന്നു.. പിന്നീട് നടന്നതത്രയും ചീവീടിൻ്റെ കുറുകലിലൂടെയും ഇരുട്ടുകനപ്പിച്ച നിഴൽരൂപങ്ങളിലൂടെയും.. വീടെത്തുമ്പോൾ പേടിപ്പിച്ച ഇരുട്ടിനെ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തണമെന്നു നിനച്ചു.. ഇപ്പോഴും, ഇരുട്ടിനെ കളിയാക്കാനുള്ള വാക്കുകൾ തിരഞ്ഞ് ഞാൻ, ഇരുട്ടിലൂടെ നടക്കുകയാണ്, എൻ്റെ വീട്ടിലേക്ക്!!