Posts

Showing posts from December, 2008

മഴയും മനസ്സും……..

വിങ്ങുന്ന കുഞ്ഞു നൊമ്പരങ്ങൾക്ക്  വാതിൽ തുറന്നു കൊടുത്ത്  അവൾ കരയാൻ തുടങ്ങുമ്പോഴെല്ലാം  മഴ തകർത്ത് പെയ്യുമായിരുന്നു..!  മഴ തൻ്റെ കൊച്ചു നൊമ്പരങ്ങളെ  കളിയാക്കുകയായിരുന്നോ …?! മഴയേക്കാള് ഉച്ചത്തിൽ കരയാൻ   ശക്തി പോരാഞ്ഞ നൊമ്പരങ്ങളുടെ ചൂട്  മിഴിനീരിലലിഞ്ഞ് അവളുടെ കവിളുകളെ പൊള്ളിച്ചു പോന്നു.. എങ്കിലും … .  ഉള്ളില്ത്തന്നെ ഒതുക്കി നിർത്തിയാൽ തൻ്റെ പുഞ്ചിരികളെ അവ നനയിക്കുമെന്ന്  അവള് ഭയന്നു …   ഒടുവില് … . തൻ്റെ കുഞ്ഞുനൊമ്പരങ്ങളുടെ നേർക്ക് കൊഞ്ഞനം കുത്തി ,അവൾ  കളിയാക്കി ചിരിക്കാൻ തുടങ്ങി …! നാണിച്ചു പോയ മഴ പിന്നെ  പെയ്തതേയില്ല … .!  കരയാൻ മറന്ന  കുഞ്ഞുനൊമ്പരങ്ങൾക്കൊപ്പം  വരണ്ടു പോയ മനസ്സിൻ്റെ  മൗനം   അവൾ കേട്ടില്ലായിരിക്കാം ……!!

മൌനം ……….

ഇ നിയും നീ ഇവിടെ ഇരുന്നാല് ഞാന് പലതും പറയാന് തുടങ്ങും … നീ പലതും കേട്ടില്ലെന്നും വരാം … ഒടുവില് , പറഞ്ഞു പോയ വാക്കുകളെയോര്ത്ത് ഞാനും കേള്ക്കാതെ പോയ വാക്കുകളെയോര്ത്ത് നീയും ഇവിടെ മുഴുവന് തിരഞ്ഞു നടക്കും … അതുകൊണ്ട് നീ ദൂരെ എവിടെയെങ്കിലും ഇരിക്കുക … ഞാന് പറയാത്ത വാക്കുകള് നീ കേട്ടുകൊണ്ടേയിരിക്കുക … നീ കേള്ക്കാത്ത വാക്കുകള് ഞാന് പറഞ്ഞുകൊണ്ടേയിരിക്കാം … .. കാത്തിരിപ്പിലെ പ്രണയം നമ്മുടെ മൌനമാകുന്നതു വെര......

ഊടുവഴി…..

പി ന്നിലെ കരിയിലകളിൽ ഞാൻ  കേട്ടത് നിൻ്റെ കാലൊച്ചയായിരുന്നിരിക്കണം … . തിരിഞ്ഞുനോക്കിയപ്പോൾ, പാതിയമർന്ന   കരിയിലകൾ ഒരാലസ്യത്തിലെന്നോണം പതുങ്ങികിടക്കുകയായിരുന്നു … .. പക്ഷേ … .. വെറും ഒരു കാലടിയുടെ ദൂരം കൂടി താണ്ടാൻ   മടിച്ച് തിരിച്ചു നടന്നപ്പോൾ , നീ അറിഞ്ഞില്ലായിരിക്കണം … എൻ്റെ   മുന്നിൽ വഴി തീരുകയായിരുന്നു … നിന്നിലേക്കു മാത്രം ഒരു ഊടുവഴി അവശേഷിപ്പിച്ച് … .. കാറ്റു വീശിയില്ലയെങ്കിൽ ഒരിക്കൽ, ഈ കരിയിലകളിൽ നീ പകർന്ന ദീർഘ നിശ്വാസങ്ങൾ പിന്തുടർന്ന് ഞാൻ നിന്നിൽ   എത്തുമായിരിക്കും …… . .