മൌനം ……….
ഇനിയും നീ ഇവിടെ ഇരുന്നാല്
ഞാന് പലതും പറയാന് തുടങ്ങും…
നീ പലതും കേട്ടില്ലെന്നും വരാം…
ഒടുവില് ,
പറഞ്ഞു പോയ വാക്കുകളെയോര്ത്ത് ഞാനും
കേള്ക്കാതെ പോയ വാക്കുകളെയോര്ത്ത് നീയും
ഇവിടെ മുഴുവന് തിരഞ്ഞു നടക്കും…
അതുകൊണ്ട് നീ ദൂരെ എവിടെയെങ്കിലും ഇരിക്കുക…
ഞാന് പറയാത്ത വാക്കുകള്
നീ കേട്ടുകൊണ്ടേയിരിക്കുക…
നീ കേള്ക്കാത്ത വാക്കുകള്
ഞാന് പറഞ്ഞുകൊണ്ടേയിരിക്കാം…..
കാത്തിരിപ്പിലെ പ്രണയം
നമ്മുടെ മൌനമാകുന്നതു വെര......
aksharathhettukal sheryaakkaamo???
ReplyDeletevaayana murinhupokunnu...