ഊടുവഴി…..
പിന്നിലെ കരിയിലകളിൽ
ഞാൻ കേട്ടത് നിൻ്റെ കാലൊച്ചയായിരുന്നിരിക്കണം….
തിരിഞ്ഞുനോക്കിയപ്പോൾ,
പാതിയമർന്ന കരിയിലകൾ
ഒരാലസ്യത്തിലെന്നോണം
പതുങ്ങികിടക്കുകയായിരുന്നു…..
പക്ഷേ…..
വെറും ഒരു കാലടിയുടെ ദൂരം കൂടി
താണ്ടാൻ മടിച്ച്
തിരിച്ചു നടന്നപ്പോൾ ,
നീ അറിഞ്ഞില്ലായിരിക്കണം…
എൻ്റെ മുന്നിൽ
വഴി തീരുകയായിരുന്നു…
നിന്നിലേക്കു മാത്രം
ഒരു ഊടുവഴി അവശേഷിപ്പിച്ച്…..
കാറ്റു വീശിയില്ലയെങ്കിൽ
ഒരിക്കൽ,
ഈ കരിയിലകളിൽ
നീ പകർന്ന ദീർഘ നിശ്വാസങ്ങൾ
പിന്തുടർന്ന്
ellam adipoli..:) full romantic kavithakal aanallo :D:D
ReplyDelete