ഇപ്പോഴും....

 

ഇടവഴി തിരിഞ്ഞ് മറയും മുൻപ്, 
നീ എറിഞ്ഞുതന്ന കണ്ണിമാങ്ങ 
പെറുക്കിയെടുത്തപ്പോഴേക്കും,
 സന്ധ്യ കഴിഞ്ഞിരുന്നു.. 
പിന്നീട് നടന്നതത്രയും 
ചീവീടിൻ്റെ കുറുകലിലൂടെയും 
ഇരുട്ടുകനപ്പിച്ച 
നിഴൽരൂപങ്ങളിലൂടെയും.. 
വീടെത്തുമ്പോൾ 
പേടിപ്പിച്ച ഇരുട്ടിനെ തിരിഞ്ഞു നോക്കി 
കൊഞ്ഞനം കുത്തണമെന്നു നിനച്ചു.. 
ഇപ്പോഴും, 
ഇരുട്ടിനെ കളിയാക്കാനുള്ള 
വാക്കുകൾ തിരഞ്ഞ് 
ഞാൻ, ഇരുട്ടിലൂടെ നടക്കുകയാണ്, 
എൻ്റെ വീട്ടിലേക്ക്!!


Comments

  1. http://www.google.com/transliterate/indic/Malayalam


    മലയാളം ടൈപ്പ് ചെയ്യാന്‍ ഇവിടെ പോയാല്‍ അക്ഷരത്തെറ്റുകള്‍ കുറയ്ക്കാം.

    അഗ്രിഗേറ്ററുകളില്‍ പോസ്റ്റ് വരാന്‍

    http://www.cyberjalakam.com/aggr/regi.php

    ഇവിടെ പോയി ജാലകത്തില്‍ രജിസ്റ്റര്‍ ചെയ്യുക.

    ചിന്തയില്‍ വരാന്‍
    , ഈ ഐഡിയിലേക്ക് ബ്ലോഗ് ലിങ്ക് മെയില്‍ ചെയ്യുക.

    ReplyDelete
  2. ആദ്യം നടന്നെത്തട്ടെ. എന്നിട്ടാവാം ബാക്കി
    :-)
    ഉപാസന

    ReplyDelete
  3. പ്രീതി,
    സന്തോഷം. എനിക്ക് ഗ്ര്ഹാതുരത ഉണ്ടാക്കുന്ന ഒരു കവിത്. വളരെ ആര്‍ദ്രമായ വരികള്‍. നന്ദി.

    ReplyDelete
  4. പ്രീതി...,
    എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ്മ വരുന്നു.
    നല്ല വരികള്‍...
    ആശംസകള്‍..!

    ReplyDelete
  5. swalpam kanjavadichonde ezhuthiyathannoo??:) njan veruthe paranjathanne..superb...

    ReplyDelete

Post a Comment