ചൂടും തണുപ്പും ..
കാതും കാഴ്ച്ചയും
മൂക്കും രുചിയും
മറന്നുപോയ എനിക്ക്
ചൂടും തണുപ്പുമേ അറിയാന് കഴിയു എന്ന്
പലകുറി ഞാന്
നിന്നോട് പറഞ്ഞതാണ്..
എന്നിട്ടും നിന്റെ ചുടുകണ്ണീര്
എന്റെ വിരല്ത്തുമ്പില് എത്തും മുന്പ്
നീ തൂവാലയെടുത്ത് തുടച്ചുകളഞ്ഞു..!
ഇപ്പോള്..
മൂടല്മഞ്ഞു മാഞ്ഞു വെയില്ചൂട്കയറിയ
ഈ പച്ചച്ച പകലിലും
നീയെന്തേ തണുത്തിരിക്കുന്നതെന്ന്
ഞാനിനി അത്ഭുതപ്പെടുകയല്ലാതെ എന്തു ചെയ്യാന്‍..???
മൂക്കും രുചിയും
മറന്നുപോയ എനിക്ക്
ചൂടും തണുപ്പുമേ അറിയാന് കഴിയു എന്ന്
പലകുറി ഞാന്
നിന്നോട് പറഞ്ഞതാണ്..
എന്നിട്ടും നിന്റെ ചുടുകണ്ണീര്
എന്റെ വിരല്ത്തുമ്പില് എത്തും മുന്പ്
നീ തൂവാലയെടുത്ത് തുടച്ചുകളഞ്ഞു..!
ഇപ്പോള്..
മൂടല്മഞ്ഞു മാഞ്ഞു വെയില്ചൂട്കയറിയ
ഈ പച്ചച്ച പകലിലും
നീയെന്തേ തണുത്തിരിക്കുന്നതെന്ന്
ഞാനിനി അത്ഭുതപ്പെടുകയല്ലാതെ എന്തു ചെയ്യാന്‍..???
എല്ലാം അത്ഭുതം
ReplyDelete