മഴയും മനസ്സും……..

വിങ്ങുന്ന കുഞ്ഞു നൊമ്പരങ്ങൾക്ക്

 വാതിൽ തുറന്നു കൊടുത്ത് 

അവൾ കരയാൻ തുടങ്ങുമ്പോഴെല്ലാം

 മഴ തകർത്ത് പെയ്യുമായിരുന്നു..!

 മഴ തൻ്റെ കൊച്ചു നൊമ്പരങ്ങളെ 

കളിയാക്കുകയായിരുന്നോ…?!

മഴയേക്കാള് ഉച്ചത്തിൽ കരയാൻ

 ശക്തി പോരാഞ്ഞ നൊമ്പരങ്ങളുടെ ചൂട് 

മിഴിനീരിലലിഞ്ഞ് അവളുടെ കവിളുകളെ

പൊള്ളിച്ചു പോന്നു..

എങ്കിലും

ഉള്ളില്ത്തന്നെ ഒതുക്കി നിർത്തിയാൽ

തൻ്റെ പുഞ്ചിരികളെ അവ നനയിക്കുമെന്ന്

 അവള് ഭയന്നു 

ഒടുവില്.

തൻ്റെ കുഞ്ഞുനൊമ്പരങ്ങളുടെ നേർക്ക്

കൊഞ്ഞനം കുത്തി ,അവൾ

 കളിയാക്കി ചിരിക്കാൻ തുടങ്ങി…!

നാണിച്ചു പോയ മഴ പിന്നെ 

പെയ്തതേയില്ല.! 

കരയാൻ മറന്ന 

കുഞ്ഞുനൊമ്പരങ്ങൾക്കൊപ്പം 

വരണ്ടു പോയ മനസ്സിൻ്റെ മൗനം 

അവൾ കേട്ടില്ലായിരിക്കാം……!!

Comments

Post a Comment

Popular posts from this blog

ചെമ്പകം

അക്ഷര ഭൂപടം

പേര് ...